New Update
/sathyam/media/post_attachments/tRB7LtIzuvwTssf0YGHr.jpg)
കുവൈറ്റ് സിറ്റി: കര്‍ഫ്യൂവില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിന് എല്ലാ സര്‍ക്കാര്‍ വകുപ്പുകളുമായും പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് ഞായറാഴ്ച യോഗം ചേരുമെന്ന് പ്രാദേശികപത്രമായ 'അല്‍ ഖബാസ്' റിപ്പോര്‍ട്ട് ചെയ്തു.
Advertisment
അധികൃതരുടെ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും യോഗം ചര്‍ച്ച ചെയ്യും. ഭാഗിക കര്‍ഫ്യൂ വിജയകരമായി നടപ്പിലാക്കുന്നതിനുള്ള തീരുമാനങ്ങള്‍ യോഗത്തിലുണ്ടാകും.
രാജ്യത്തെ ആരോഗ്യസ്ഥിതി സാധാരണനിലയിലാകുമ്പോള്‍ കര്‍ഫ്യൂ റദ്ദാക്കുമെന്നും എന്നാല്‍ ലക്ഷ്യം കൈവരിക്കാന്‍ സമയമെടുത്തേക്കാമെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us