കുവൈറ്റില്‍ വ്യാഴാഴ്ച മുതല്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, April 8, 2021

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വ്യാഴാഴ്ച മുതല്‍ ഏപ്രില്‍ 22 വരെ വൈകിട്ട് ഏഴ് മുതല്‍ രാവിലെ അഞ്ച് വരെയായിരിക്കും കര്‍ഫ്യൂ സമയം. റെസ്റ്റോറന്റുകള്‍, കഫേകള്‍ തുടങ്ങിയവയ്ക്ക് ഡെലിവറി സര്‍വീസിനായി വൈകിട്ട് ഏഴ് മുതല്‍ പുലര്‍ച്ചെ മൂന്ന് വരെ പ്രവര്‍ത്തിക്കാം.

താമസ മേഖലകളില്‍ രാത്രി ഏഴ് മുതല്‍ രാത്രി 10 വരെ കാല്‍നട അനുവദിക്കും. കോ-ഓപ്പറേറ്റീവ് സൊസൈറ്റികളില്‍ നിന്നും സമാന്തര വിപണികളില്‍ നിന്നും അപ്പോയിന്റ്‌മെന്റ് റിസര്‍വേഷന്‍ സമ്പ്രദായം വഴി വൈകിട്ട് ഏഴ് മുതല്‍ അര്‍ധരാത്രി 12 വരെ ഷോപ്പിങ് നടത്താം. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായാല്‍ റമദാന്‍ മാസത്തിലെ അവസാന 10 ദിവസം സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്താനും നീക്കമുണ്ട്.

×