Advertisment

കുവൈത്ത് കര്‍ഫ്യൂ; രണ്ടാം ദിവസവും രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു

New Update

കുവൈത്ത്​ സിറ്റി: കുവൈത്ത് സിറ്റി : കുവൈത്തില്‍ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ആരംഭിച്ച ഭാഗിക കര്‍ഫ്യൂ രണ്ടാം ദിവസവും ഗതാഗത കുരുക്ക് രൂക്ഷം. വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന കര്‍ഫ്യുവിന് മുമ്പ് വീടണയാനുള്ള തിക്കും തിരക്കുമാണ് ഗതാഗത കുരുക്കിന് ഇടയാക്കിയതെന്നു സുരക്ഷാ അധികൃതര്‍ അറിയിച്ചു.

Advertisment

publive-image

കർഫ്യൂ സമയം ആരംഭിച്ചിട്ടും ​നിരത്തുകളിൽ വാഹനം ഒഴിഞ്ഞിരുന്നില്ല. ഒരേ സമയം ജോലി കഴിഞ്ഞ്​ എത്തുന്നവർ അപ്രതീക്ഷിതമായി കുരുക്കിൽ അകപ്പെടുകയായിരുന്നു. അഞ്ചരയോടെ നിരത്തുകൾ ഒഴിഞ്ഞു. വൈകീട്ട്​ അഞ്ചുമുതൽ പുലർച്ചെ അഞ്ചുവരെയാണ്​ കർഫ്യൂ ഏർപ്പെടുത്തിയിട്ടുള്ളത്​. അതിനിടെ ഗതാഗതക്കുരുക്കിൽ പെടുന്നവർക്കായി അര മണിക്കൂർ ഇളവ്​ അനുവദിക്കുമെന്ന്​ റിപ്പോർട്ടുണ്ട്​.

പ്രത്യേക ഉത്തരവ്​ ഇറക്കിയില്ലെങ്കിലും അരമണിക്കൂർ നേര​ത്തേക്ക്​ കർഫ്യൂ ലംഘനത്തിന്​ ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കേണ്ടെന്ന്​ സുരക്ഷാ ഉദ്യോഗസ്ഥർക്ക്​ നിർദേശം നൽകിയതായാണ്​ വിവരം.

പൊതുഗതാഗത സംവിധാനമായ ബസുകൾക്ക്​ ഗാരേജിലേക്ക്​ പോകാൻ ഒരു മണിക്കൂർ വരെ അധിക സമയം അനുവദിക്കാനും പൊതുസുരക്ഷാകാര്യ അസിസ്​റ്റൻറ്​ അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫറാജ്​ അൽ സുഅബി ഉദ്യോഗസ്ഥർക്ക്​ നിർദേശം നൽകിയതായി റിപ്പോർട്ടുണ്ട്​.

curfew
Advertisment