കുവൈറ്റില്‍ 41കാരനായ പ്രവാസി യുവാവ് പനി ബാധിച്ച് മരിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, November 4, 2020

കുവൈറ്റ്‌ : കുവൈറ്റില്‍ 41കാരനായ പ്രവാസി യുവാവ് പനി ബാധിച്ച് മരിച്ചു . കുവൈത്ത് കെ.എം.സി.സി. അംഗവും കോട്ടക്കൽ മൂടാൽ സ്വദേശിയുമായ ഹാരിസ് പാലക്കൽ (41) ആണ് മരിച്ചത്.അദാൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പരേതനായ പാലക്കൽ ചെറീത് ഹാജിയുടെയും ആയിശയുടെയും മകനാണ്.

കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. മൃതദേഹം നാട്ടിൽ കൊണ്ടു പോകാനുള്ള പ്രവർത്തനങ്ങൾ കുവൈത്ത് കെ.എം.സി.സി. യുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

ഭാര്യ: സുമയ്യ, ഏകമകൾ: ഹന്ന ഫാത്തിമ.

×