കുവൈറ്റില്‍ കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരണപ്പെട്ട മഞ്ചേരി സ്വദേശിയുടെ മൃതദേഹം ബുധനാഴ്ച്ച വൈകിട്ട് നാട്ടിലേക്ക് കൊണ്ടുപോകും

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, February 24, 2021

കുവൈറ്റ്‌: കുവൈറ്റില്‍ കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരണപ്പെട്ട മഞ്ചേരി സ്വദേശി പഴയ തൊടി സുബൈറിന്റെ (46) മൃതദേഹം ബുധനാഴ്ച്ച വൈകിട്ട് നാട്ടിലേക്ക് കൊണ്ടുപോകും.

ഭാര്യ : ഷെറീന, മക്കൾ: ഇന്ഷാ ഫാത്തിമ, ഇജാസ്, ഇൻഫാസ്. സഹോദരങ്ങൾ: ജാഫർ, ആയിശാബി, സക്കീർ, കബീർ.

കുവൈത്ത് കെ.എം.സി.സിയുടെ നേതൃത്വത്തിലാണ് പേപ്പർ വർക്കുകൾ പൂർത്തിയാക്കിയത്. മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് സബാ ഹോസ്പിറ്റലിൽ വെച്ച് നടക്കും.

×