New Update
കാഞ്ഞിരത്താനം: കഴിഞ്ഞ ദിവസം നാട്ടില്‍ അന്തരിച്ച കുവൈറ്റ് പ്രവാസികളുടെ മകള്‍ ജ്യോതിസ് ജിജിയുടെ സംസ്ക്കാരം നടത്തി. ഇന്ന് 10.30ന് കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരി കുടുംബക്കല്ലറയിലായിരുന്നു സംസ്ക്കാരം.
Advertisment
രണ്ടു ദിവസം മുമ്പാണ് വിദ്യാര്‍ത്ഥിനിയായിരുന്ന ജ്യോതിസ് നാട്ടിലുള്ള വസതിയില്‍ മരണമടഞ്ഞത്. മുത്തശ്ശിക്കൊപ്പം നാട്ടിലായിരുന്നു ജിജിയും സഹോദരനും താമസിച്ചിരുന്നത്. പിതാവ് കുവൈറ്റ് കെഒസി ജീവനക്കാരനും മാതാവ് കുവൈറ്റ് ആരോഗ്യമന്ത്രാലയത്തില്‍ സ്റ്റാഫ് നഴ്സുമാണ്.