കുവൈറ്റില്‍ 37കാരനായ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, October 25, 2020

കുവൈറ്റ്  :  കുവൈറ്റില്‍ 37കാരനായ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം ആയൂർ കൈപ്പള്ളിൽ വീട്ടിൽ ഡൊമിനിക് ചാക്കോ(37)   അബ്ബാസിയയിലെ താമസസ്ഥലത്താണ്  ഹൃദയാഘാതം മൂലം മരിച്ചത് .

കുവൈത്തിലെ അസികോ കമ്പനിയിലെ ജീവനക്കാരനായിരുന്നു, മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു. ഭാര്യ; സിനി, മക്കൾ;  ഹന്ന , സാറാ.

×