കുവൈറ്റില്‍ സബാ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തിരുന്ന പ്രവാസി മലയാളി വനിത നിര്യാതയായി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, October 26, 2020

കുവൈറ്റ് : കുവൈറ്റില്‍ സബാ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തിരുന്ന പ്രവാസി മലയാളി വനിത നിര്യാതയായി. റാന്നി പുതുശ്ശേരി മേപ്പുറത്ത് കുടുംബാഗമായ ലെനി (മറിയാമ്മ ഉമ്മൻ – 50)  ആണ് ഇന്ന് രാവിലെ മരിച്ചത്. കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു. പത്തനംതിട്ട റാന്നി സ്വദേശിനിയാണ്‌.

സംസ്‌ക്കാരം പിന്നീട് റാന്നി ക്രിസ്‌റ്റോസ് മാര്‍തോമ പള്ളിയില്‍ നടക്കും. പരേതയുടെ നിര്യാണത്തില്‍ കുവൈറ്റ് സെന്റ് തോമസ് മാര്‍ തോമ പള്ളി അനുശോചനം രേഖപ്പെടുത്തി.

 

×