കുവൈറ്റിൽ ആലപ്പുഴ ചുനക്കര സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, August 14, 2020

കുവൈറ്റിൽ ആലപ്പുഴ ചുനക്കര സ്വദേശി ശ്രീകുമാർ (46) ഇന്നലെ രാവിലെ മുബാറക് അൽ കബീർ ഹോസ്പിറ്റലിൽവെച്ച് ഹൃദയകാതംമൂലം മരിച്ചു. കഴിഞ്ഞ ഇരുപത് വർഷമായി കുവൈറ്റിൽ ദിവാൻ അമീരി കമ്പിനിയിൽ ഫോർമാൻ ജോലി ചെയ്തു വരുകയായിരുന്നു.

കുവൈറ്റിലെ നിരവധി അസ്സോസിയേഷനുകളിൽ സജീവ പ്രവർത്തകൻ ആയിരുന്നു. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിച്ചു വരുന്നു. ഭാര്യ: ലത ശ്രീകുമാർ ( കുവൈറ്റ് മിനിസ്ട്രി നേഴ്സ്) മക്കൾ : ശ്രുതി ശ്രീകുമാർ, ശ്രീനേഷ് ശ്രീകുമാർ

×