കുവൈറ്റ് ‘ഗ്ലാന്‍ഡേഴ്‌സ്’ മുക്തമായി പ്രഖ്യാപിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, January 24, 2021

കുവൈറ്റ് സിറ്റി: കുവൈറ്റ് ‘ഗ്ലാന്‍ഡേഴ്‌സ്’ (കുതിരകളെ ബാധിക്കുന്ന സാംക്രമിക രോഗം) മുക്തമായി അഗ്രികള്‍ച്ചറല്‍ & ഫിഷറീസ് അതോറിറ്റി പ്രഖ്യാപിച്ചു. ഗ്ലോബല്‍ ആനിമല്‍ ഹെല്‍ത്ത് ബോജിയുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് പ്രഖ്യാപനം.

പ്രാദേശിക കുതിരകളില്‍ ഗ്ലാന്‍ഡേഴ്‌സ് ബാധിട്ടില്ലെന്ന് തെളിഞ്ഞതായി വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ആനിമല്‍ ഹെല്‍ത്ത് (ഒഐഇ) പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വിജയമാണിതെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ഫിഷ് റിസോഴ്‌സസ് )പിഎഎഎഫ്ആര്‍) പറഞ്ഞു.

×