കുവൈറ്റില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, April 18, 2021

കുവൈറ്റ്: കുവൈറ്റില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്‌ .കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭൂകമ്പം അനുഭവപെട്ടതായാണ് റിപ്പോര്‍ട്ട്‌ . എന്നാൽ ഇതിന്റെ ഉറവിടം ഇത് വരെ അധികൃതർ വ്യക്തമാക്കിയിട്ടില്ല .

കുവൈത്ത് സമയം 9.40ന്‌ നാണ് ഭൂകമ്പം അനുഭവപ്പെട്ടത് . അതെ സമയം തെക്കൻ ഇറാനിലെ ബന്ദർ ബുഷാഹിറിൽ റിക്റ്റർ സ്‌കെയിലിൽ 5.9 രേഖപെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടതായി ഇറാനിയൻ വാർത്ത ഏജൻസി റിപ്പോർട്ട്‌ ചെയ്തു.

ഇതിന്റെ പ്രകമ്പനം 101 കിലോമിറ്ററോളം ഗൾഫ് ഇറാഖ് മേഖലകളിൽ അനുഭപ്പെട്ടതായി സൂചനയുണ്ട്‌.

×