/sathyam/media/post_attachments/zwljIrnz3aaZQjzYnm0v.jpg)
കുവൈറ്റ് സിറ്റി: മകളോടൊപ്പം ജോഗിംഗ് നടത്തുന്നതിനിടെ പിതാവിനെ കുത്തിയ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. മകളെ യുവാക്കള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചത് തടയുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
കുത്തിയതിന് ശേഷം യുവാക്കള്‍ ഓടിരക്ഷപ്പെടുകയും ചെയ്തു. പിതാവും മകളും പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാക്കള്‍ പിടിയിലായത്.