Advertisment

കുവൈറ്റില്‍ ഈദുല്‍ ഫിത്വര്‍ അവധിയോട് അനുബന്ധിച്ച് സിനിമാ ശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കും; പ്രവേശനം വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഈദുല്‍ ഫിത്വര്‍ അവധിയോട് അനുബന്ധിച്ച് സിനിമാ ശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കും. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് പ്രവേശനാനനുമതി. ആരോഗ്യമന്ത്രാലയത്തിന്റെ അനുമതിയോടെ നിബന്ധനകള്‍ക്ക് വിധേയമായാണ് സിനിമാശാലകള്‍ പ്രവര്‍ത്തിക്കുന്നതെന്നും, സിനിമാ ശാലകളുടെ ആകെ ശേഷിയുടെ പകുതി സീറ്റുകളില്‍ മാത്രമാണ് പ്രദര്‍ശനം അനുവദിക്കുന്നതെന്നും കുവൈറ്റ് നാഷണല്‍ സിനിമാ കമ്പനി വൈസ് ചെയര്‍മാന്‍ ഹിഷാം അല്‍ ഘാനം അറിയിച്ചു.

പ്രദര്‍ശനത്തിനായി ഇന്ത്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി സിനിമകള്‍ എത്തുന്നതിന് കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈറ്റില്‍ കൊവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് സിനിമാശാലകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നത്.

Advertisment