Advertisment

കുവൈത്തിൽ 'കുറുപ്പി'ന്‌ സെൻസർ ബോർഡ് നിരോധനം

New Update

കുവൈറ്റ്‌: പിടികിട്ടാപുള്ളി സുകുമാരകുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ദുൽഖർ സൽമാൻ നായകനായ കുറുപ്പ് സിനിമക്ക് കുവൈത്ത് സെൻസർ ബോർഡ് അനുമതി നിഷേധിച്ചു.  അമിത വയലൻസും മറ്റും ഉള്ളതു കാരണമാണ് അനുമതി നിഷേധിച്ചത് എന്നാണ്

റിപ്പോർട്ട്‌ .

Advertisment

publive-image

ഇതോടെ ഇയാഴ്ചയിൽ പ്രദർശന അനുമതി നിഷേധിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ചലച്ചിത്രമാണ് കുറുപ്പ് .അക്ഷയ്കുമാർ- കത്രീന കൈഫ്- അജയ് ദേവ് ഗൺ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബോളി വുഡ് ചിത്രം സൂര്യവംഷിക്കും പ്രദർശന അനുമതി നിഷേധിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് കേരളമടക്കം 1500 തിയേറ്ററുകളിൽ കുറുപ്പ് റീലിസായത്. മികച്ച പ്രതികരണമാണ്‌ ചിത്രത്തിന് ലഭിക്കുന്നത് .ദുല്‍ഖറിന്റെ കരിയറിലെ മികച്ച വേഷമാണ് കുറുപ്പിലേത് എന്നാണ് നിരൂപകർ വിലയിരുത്തുന്നത്.

കുവൈത്തിൽ പ്രദർശനം ഇല്ലാത്തതു കാരണം നിരാശയിലായ സിനിമ പ്രേമികൾ ഒടിടിയില്‍

പ്രതീക്ഷ അർപ്പിച്ചു കാത്തിരിക്കുകയാണ്.

film news
Advertisment