New Update
കുവൈറ്റ്: കുവൈറ്റിലെ ഷുവൈക്ക് ഇന്‍ഡസ്ട്രിയല്‍ പ്രദേശത്തെ സാനിറ്ററി വെയര്‍ ഷോറൂമുകളില്‍ വന്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തീപിടുത്തം നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതായി ഫയര്‍ ബ്രിഗേഡ് ജനറല്‍ അറിയിച്ചു.
Advertisment
ഏഴോളം അഗ്നിശമന യൂണിറ്റുകളുടെ കഠിന ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത്.
അയ്യായിരത്തോളം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് തീപടര്‍ന്നത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടുത്ത കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.