കുവൈറ്റ് ഫ്രൈഡേ മാര്‍ക്കറ്റ് വീണ്ടും അടച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, July 10, 2020

കുവൈറ്റ് സിറ്റി: കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സാഹചര്യത്തില്‍ ഫ്രൈഡേ മാര്‍ക്കറ്റ് അടച്ചു.

സാമൂഹിക അകലം പാലിക്കാതെ ജനത്തിരക്കേറിയതും മറ്റ് കാരണങ്ങളാലും മാര്‍ക്കറ്റ് അടയ്ക്കാന്‍ കുവൈറ്റ് മുനിസിപ്പാലിറ്റി തീരുമാനിക്കുകയായിരുന്നു.

സ്ഥിതിഗതികള്‍ വീണ്ടും വിലയിരുത്തിയ ശേഷം മാര്‍ക്കറ്റ് വീണ്ടും തുറക്കാനുള്ള തീയതി തീരുമാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

×