/sathyam/media/post_attachments/m3ogayvQ57HhEtfC7S5i.jpg)
കുവൈറ്റ് :കൊറോണ ഭീതിയില്‍ രാജ്യത്തേയ്ക്കുള്ള നിരവധി വിമാനസര്‍വീസുകള്‍ താൽകാലികമായി നിർത്തിവെച്ച സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് നിയമപരമായി നേരിട്ടേക്കാവുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കുവൈറ്റ് അധികൃതരുടെ ശക്തമായ ഇടപെടല്‍ തുടങ്ങി. ഇന്ത്യ അടക്കം ഏഴ് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവിസുകൾ നിർത്തിവെച്ചിരിക്കുന്നതിനാല്‍ രാജ്യത്തിന് പുറത്തുപോയിട്ടുള്ള പ്രവാസികള്‍ക്ക് താമസ രേഖ പുതുക്കുവാൻ പുതിയ സൗകര്യങ്ങൾ ഏർപ്പെടുത്തി ഉത്തരവിറക്കി.
പുതിയ ഉത്തരവ് പ്രകാരം തൊഴിലാളി രാജ്യത്തിന് പുറത്തായിരിക്കെ തന്നെ കമ്പനികൾക്ക് ഓൺലൈനായി അവരുടെ താമസ രേഖ പുതുക്കുവാനാണ് അവസരം ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം വിദേശി തൊഴിലാളിയുടെ കുടുംബ വിസകളും വീട്ടുജോലിക്കാരുടെ റെസിഡൻസി രേഖകളും പുതുക്കുവാനും കഴിയുമെന്ന് അധികൃതർ അറിയിച്ചു.
പുതുതായി അനുവദിച്ച സന്ദർശന വിസകൾ രാജ്യത്തേക്ക് പ്രവേശിക്കുന്നത് വിലക്കിയിരിക്കുന്നതിനാൽ 3 മാസത്തേക്ക് പ്രത്യേക അവധി അനുമതി നല്‍കിയതായും ആഭ്യന്തര മന്ത്രാലയം ( റസിഡന്‍സ് അഫയേഴ്സ് ) അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ തലാല്‍ മറഫി അറിയിച്ചു .
യാത്രാ വിലക്കുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിലക്ക് കാരണം നിലവില്‍ കാലാവധി കഴിഞ്ഞതും വരും ദിവസങ്ങളില്‍ കാലാവധി അവസാനിക്കുന്നതുമായ സ്വകാര്യ ബിസിനസ് വിസിറ്റിംഗ് വിസകള്‍ക്ക് രണ്ടു മാസം കൂടി കാലാവധി നീട്ടിനല്‍കാനാണ് തീരുമാനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us