/sathyam/media/post_attachments/ejcCo0JCJWIXGfL6LwhD.jpg)
കുവൈത്ത് സിറ്റി : രാജ്യത്തെ 60-ാം ദേശീയ ദിന ആഘോഷ പരിപാടികളുടെ ഭാഗമായി മുജ്തബ ക്രിയേഷന്‍റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച വീഡിയോ ആല്‍ബം ശ്രദ്ധേയമാവുന്നു. 'ഹമാര പ്യാര്‍' എന്ന ആല്‍ബത്തിലൂടെയാണ് പോറ്റമ്മ നാടിന്‍റെ അഭിമാന നിമിഷങ്ങളില്‍ മലയാളികളും തങ്ങളുടെ ഹൃദയ വികാരം ചേര്‍ത്തു വെക്കുന്നത്.
ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജിന്‍റെ ആശംസയോടെയാണ് വീഡിയോ ആല്‍ബം ആരംഭിക്കുന്നത്. കൊറോണയെന്ന മഹാമാരിയില്‍ വിറങ്ങലിച്ച് നിൽക്കുന്ന ഈ കാലത്തും കുവൈത്ത് ഭരണകൂടം പ്രവാസികള്‍ക്ക് നല്‍കുന്ന പിന്തുണയാണ് ഈ ആല്‍ബത്തിന് പ്രചോദനമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
പ്രവാസലോകത്ത് അറിയപ്പെടുന്ന കലാപ്രതിഭ തൃശൂര്‍ സ്വദേശി ഹബീബുള്ള മുറ്റിച്ചൂരാണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്.ഛായാഗ്രഹണം രതീഷ് അമ്മാസും വരികൾ എഴുതിയത് പ്രമുഖ ഗാനരചയിതാവ് ഒ.എം കരുവാരക്കുണ്ടുമാണ് .
https://www.facebook.com/watch/?v=263126728678673
സംഗീതം നൽകിയിരിക്കുന്നത് മുസ്തഫ അമ്പാടി. മുജ്തബ ക്രിയേഷനാണ് നിര്‍മ്മാണം. കൊറിയോഗ്രാഫി നിര്‍വ്വഹിച്ചത് സിന്ധു മദുല്‍രാജ് ലാല്‍സന്‍ പരേര അനൂപ് മാനുവല്‍ എന്നീവരാണ്. ഗാനം ആലപിച്ചത് ഹബീബുള്ള മുറ്റിച്ചൂരും യൂനുസെഡും ചേര്‍ന്നാണ്.
കുവൈത്തിലെ പ്രമുഖ കലാകാരന്മാരെ പങ്കെടുപ്പിച്ച് ദേശസ്നേഹം പ്രമേയമായി ചിത്രീകരിച്ച ആല്‍ബത്തിന് റിലീസായി മണിക്കൂറിനുള്ളിൽ തന്നെ സ്വദേശികള്‍ക്കിടയിലും വിദേശികള്‍ക്കിടയിലും വന്‍ സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.