കുവൈറ്റില്‍ മാസ്‌ക് ധരിക്കാത്ത പൗരന്മാരില്‍ നിന്ന് പിഴ ഈടാക്കരുതെന്ന് ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ട് ആരോഗ്യസമിതി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, January 13, 2021

കുവൈറ്റ് സിറ്റി: മാസ്‌ക് ധരിക്കാത്ത പൗരന്മാരില്‍ നിന്ന് 100 ദിനാര്‍ ഫൈന്‍ ഈടാക്കരുതെന്ന് ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി ആരോഗ്യസമിതിയംഗം എംപി സാദൂന്‍ ഹമദ് പറഞ്ഞു. പിഴത്തുക 500 ദിനാറായി ഉയര്‍ത്തണമെന്ന് അഭിപ്രായപ്പെട്ട എംപി സാലിഹ് അല്‍ ഷലാഹി ഒഴികെയുള്ള ഭൂരിപക്ഷ കമ്മിറ്റിയംഗങ്ങളും പിഴ ഈടാക്കുന്നതിനെ എതിര്‍ത്തുവെന്ന് അദ്ദേഹം പറഞ്ഞു.

മൊഡേണ വാക്‌സിന് 90 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും മൊഡേണയുമായി ആരോഗ്യമന്ത്രാലയം കരാറുണ്ടാക്കിയിട്ടില്ലെന്നും എംപി പറഞ്ഞു. 80 ശതമാനം ഫലപ്രാപ്തിയുള്ള സിനോവമുമായും ആരോഗ്യമന്ത്രാലയത്തിന് കരാറില്ലെന്ന് സാദൂന്‍ ഹമദ് വ്യക്തമാക്കി.

ഓക്‌സ്ഫഡ്-അസ്ട്രാസെനക്ക വാക്‌സിനുമായാണ് മന്ത്രാലയത്തിന് കരാറുള്ളത്. എന്നാല്‍ മന്ത്രാലയത്തിന് നേരിട്ട് കരാറില്ലാത്ത പശ്ചാത്തലത്തില്‍ കൂടുതല്‍ വാക്‌സിന്‍ ലഭ്യമാകാന്‍ അസ്ട്രാസെനക്കയുമായി നേരിട്ട് ബന്ധപ്പെടണമെന്ന് മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായും എംപി വ്യക്തമാക്കി.

×