കുവൈറ്റില്‍ ബാങ്ക് ജീവനക്കാര്‍ക്കായി നടത്തിയത് നാലായിരത്തോളം സ്വാബ് ടെസ്റ്റുകള്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, November 26, 2020

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ബാങ്ക് ജീവനക്കാര്‍ക്കായി നാലായിരത്തോളം സ്വാബ് ടെസ്റ്റുകള്‍ നടത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഉപഭോക്താക്കളുമായി നേരിട്ട ഇടപഴകുന്ന ജീവനക്കാര്‍ക്ക് വേണ്ടി ഇനിയും കൊവിഡ് പരിശോധനകള്‍ നടത്തുമെന്ന് പൊതു ആരോഗ്യവകുപ്പ് മേധാവി ഡോ. ഫഹദ് അല്‍ ഗെംലസ് പറഞ്ഞു.

കൊവിഡ് വ്യാപനം തടയുന്നതിനായി മന്ത്രാലയത്തിന്റെ ടീമുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പിസിആര്‍ പരിശോധന നടത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

കുവൈറ്റ് ബാങ്കിംഗ് അസോസിയേഷനുമായി സഹകരിച്ച് ജൂണ്‍ മുതല്‍ ജീവനക്കാര്‍ക്ക് വേണ്ടി പരിശോധന നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

×