വാക്സിന്‍ ചാലെഞ്ചില്‍ കുവൈത്ത് ഐസിഎഫും പങ്കാളികളാവുന്നു

New Update

publive-image

കുവൈത്ത്: വാക്സിൻ ചാലഞ്ചിന്റെ ഭാഗമായി ഇന്ത്യന്‍ ഗ്രാന്‍ഡ്‌ മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ ആഹ്വാനമനുസരിച്ച് ഐസിഎഫ് ഗൾഫ് കൌൺസില്‍ നിര്‍ദ്ദേശത്തിന്റെ ഭാഗമായി കുവൈത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പരമാവധി തുക എത്തിക്കാൻ ഐസിഎഫ് നാഷനൽ കമ്മിറ്റി തീരുമാനിച്ചു.

Advertisment

അതനുസരിച്ച് കുവൈത്തിലെ മുഴുവൻ യൂനിറ്റ് ഘടകങ്ങൾക്കും കഴിഞ്ഞ ദിവസം നടന്ന നാഷനൽ കാബിനറ്റ് യോഗം ടാർജറ്റ് നിശ്ചയിച്ചു നൽകി. പ്രസിഡൻറ് അബ്ദുൽ ഹകീം ദാരിമി അധ്യക്ഷത വഹിച്ചു.

ദുരിതാശ്വാസ ഫണ്ട് സമാഹരണം വൻ വിജയമാക്കാൻ മുഴുവൻ പ്രവർത്തകരും കർമരംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

kuwait news
Advertisment