ഓണ്‍ലൈന്‍ വഴി സെനറ്റ് സ്ഥാനാരോഹണം; കുവൈറ്റ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളിന് ഇത് ചരിത്രനിമിഷം

New Update

publive-image

കുവൈറ്റ്: ഓൺലൈൻ വഴി സെനറ്റ് സ്ഥാനാരോഹണം നടത്തി ചരിത്രമെഴുതി കുവൈത്ത് ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ. കൊവിഡ് വ്യാപനം മൂലം സ്കൂൾ അടഞ്ഞ് കിടക്കുന്ന പശ്ചാത്തലത്തിലാണ് ഓൺലൈൻ വഴി സത്യപ്രതിഞ്ജ നടത്തിയത്. കുവൈത്തിലെ അമേരിക്കൻ എംബസിയിലെ ആർമി അറ്റാഷെ ലഫ്റ്റ്നൻ്റ് കേണൽ ജേസൺ എം.ബെൽ നാപ് ചടങ്ങിൽ മുഖ്യാഥിതി ആയിരുന്നു. സീനിയർ സ്കൂൾ പ്രിൻസിപ്പൽ ഡോ. വി.ബിനു മോൻ സത്യവാചകം ചൊല്ലി കൊടുത്തു.

Advertisment

publive-image

ലീഡേഴ്സ്, വിക്ടേഴ്സ്, വിന്നേഴ്സ്, അച്ചീവേഴ്സ് എന്നീ നാല് ഹൗസുകളിലായി സെനറ്റ് അംഗങ്ങളെയും, ഓരോ ക്ലാസിലെ പ്രീഫെക്ട് അടക്കമുള്ള അംഗങ്ങളേയും ഓൺലൈൻ വോട്ടിലൂടെ വിദ്യാർത്ഥികൾ തിരഞ്ഞെടുത്തു. ഔദ്യോഗിക ചിഹ്നങ്ങൾ ഉൾപ്പെട്ട ബാഡ്ജ് രക്ഷിതാക്കൾ അണിയിച്ചു.

publive-image

സെബിൻ ബിജു പണിക്കരാണ് പുതിയ പ്രസിഡൻ്റ് .ജെസു ജോയൽ ആണ് വൈസ് പ്രസിഡൻറ്. ആർട്സ് ക്ലബ് സെക്രട്ടറിയായി മറിയം എൻ. ഷിഹാബുദീൻ, സ്പോർട്സ് ക്യാപ്റ്റനായി അർണോഡ് ഡ് ജെറോം, സ്റ്റുഡൻ്റ് എഡിറ്ററായി ജോവൻ സി. ജോസ് എന്നിവർ സ്ഥാനമേറ്റു. സ്കൂൾ ഭരണ സമിതി ചെയർമാൻ ഷെയ്ഖ് അബ്ദുൾ റഹ്മാൻ, ഭരണ സമിതി അംഗങ്ങൾ വിവിധ ബ്രാഞ്ചുകളിലെ പ്രിൻസിപ്പൽമാർ ,വൈസ് പ്രിൻസിപ്പൽമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Advertisment