കുവൈറ്റില്‍ നിന്നും നാട്ടിലേക്ക് മടങ്ങുവാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് രജിസ്റ്റർ ചെയ്യുന്നതിനായി നിലവിലുണ്ടായിരുന്ന ഇമെയിൽ ഐഡിയിൽ മാറ്റം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, May 25, 2020

കുവൈറ്റ്: കുവൈറ്റില്‍ നിന്നും നാട്ടിലേക്ക് മടങ്ങുവാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് രജിസ്റ്റർ ചെയ്യുന്നതിനായി നിലവിലുണ്ടായിരുന്ന ഇമെയിൽ ഐഡിയിൽ മാറ്റം. നാട്ടിലേക്കുള്ള മടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പുതിയ ഇമെയിലിൽ ബന്ധപ്പെടണമെന്ന് എംബസ്സി അറിയിച്ചു.

repatriation.kuwait@gmail.com

എംബസ്സിയിൽ നേരത്തെ രജിസ്‌റ്റർ ചെയ്ത നമ്പർ, പോകേണ്ട എയർപോർട്ട്, നാട്ടിലേക്ക് മടങ്ങുവാനുള്ള കാരണം, ബന്ധപ്പെടാനുള്ള നമ്പർ എന്നിവ ഇമെയിൽ അയക്കുമ്പോൾ വ്യക്തമാക്കേണ്ടതാണ്.

×