കുവൈറ്റില്‍ നിന്നും ലോക്ഡൗണ്‍ സമയത്ത് ഇന്ത്യയിലെത്തിയ ആരോഗ്യമേഖലയിലെ നഴ്‌സുമാരോടും ഡോക്ടര്‍മാരോടും തിരികെ വരാന്‍ തയ്യാറായിരിക്കാന്‍ നിര്‍ദേശം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, May 30, 2020

ഡല്‍ഹി: കുവൈറ്റില്‍ നിന്നും ലോക്ഡൗണ്‍ സമയത്ത് ഇന്ത്യയിലെത്തിയ പ്രവാസി നഴ്‌സുമാരോടും ഡോക്ടര്‍മാരോടും തിരികെ വരാന്‍ തയ്യാറായിരിക്കാന്‍ നിര്‍ദേശം. ഇന്ത്യയിലെ കുവൈറ്റ് എംബസിയാണ് പ്രവാസി നഴ്‌സുമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതെസമയം ഗര്‍ഭിണികളായിട്ടുള്ള നഴ്‌സുമാര്‍ ഉടനെ തിരികെ എത്തേണ്ടെന്നും അറിയിപ്പുണ്ട്. ലോക്ഡൗണില്‍ കുടുങ്ങി തിരികെ കുവൈറ്റിലെത്താന്‍ കഴിയാതിരുന്ന പ്രവാസി നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമായി പ്രത്യേക വിമാനം അയക്കുമെന്നും കുവൈറ്റ് എംബസി വ്യക്തമാക്കുന്നു.

×