കുവൈറ്റ് : കുവൈറ്റില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രവാസി നഴ്‌സുമാരുടെ നിയമന ക്രമക്കേട് സംബന്ധിച്ച അന്വേഷണം ആരോഗ്യമന്ത്രി ഷെയ്ഖ് ബാസില്‍ അല്‍ സബാഹ് പ്രോസിക്യൂഷന് കൈമാറി.വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിൽ നിന്നുള്ള നഴ്സ് നിയമനത്തിൽ അഴിമതിയും ക്രമക്കേടും നടന്നതായി ആക്ഷേപം ഉയർന്നിരുന്നു.
/)
അന്നത്തെ ആരോഗ്യമന്ത്രിയെ കുറ്റവിചാരണക്കും വിധേയമാക്കിയിരുന്നു.ആരോഗ്യമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ വൻതുക കൈക്കൂലി നൽകിയാണ് നഴ്സുമാർ നിയമനം നേടിയതെന്നായിരുന്നു ആരോപണം.