Advertisment

കുവൈറ്റിലെ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ ഗ്യാനോത്സവമെന്ന പേരിൽ സംഘടിപ്പിച്ച വിജ്ഞാന മേള ശ്രദ്ധേയമായി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റിലെ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ ഗ്യാനോത്സവമെന്ന പേരിൽ സംഘടിപ്പിച്ച വിജ്ഞാന മേള ശ്രദ്ധേയമായി. മേള കനേഡിയൻ അംബാസിഡർ ലൂയിസ് പിയറെ ഉത്ഘാടനം ചെയ്തു. കുട്ടികൾ നിർമ്മിച്ച ആയിരത്തി ഇരുന്നൂറോളം മോഡലുകൾ മേളയിൽ പ്രദർശിപ്പിച്ചു.

Advertisment

publive-image

മഹാത്മ ഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മദിനം പ്രമാണിച്ച് ഗാന്ധിയൻ ഫിലോസഫിയെ അടിസ്ഥാനമാക്കിയാണ് ഇത്തവണ ഗ്യാനോത്സവ് സംഘടിപ്പിച്ചത്. 29 ഡിപ്പാർട്ട്മെന്റുകളിൽ നിന്നായി തീയേറ്റർ, ഡിജിറ്റൽ അവതരണം, തത്സമയ നിർമ്മാണം, മാതൃകകൾ തുടങ്ങി 1200ത്തിലധികം മോഡലുകളാണ് കുട്ടികൾ പ്രദർശനത്തിൽ അവതരിപ്പിച്ചത്.

കുട്ടികളുടെ പാഠ്യേതര കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ വിഞ്ജാനോത്സവം സംഘടിപ്പിക്കുന്നതെന്ന് സിബിഎസ്‍സിക്ക് കീഴിലുള്ള മറ്റൊരു സ്കൂളിലും ഇത്തരത്തിൽ വിപുലമായ പ്രദർശനം നടത്താറില്ലന്നും സ്കൂൾ പ്രിൻസിപ്പാൾ ഡോ. വി വിനു മോൻ വ്യക്തമാക്കി.

ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിവിധ ഡിപ്പാർട്ട് മെന്റുകൾ ഭക്ഷണ സ്റ്റാളുകളും ഒരുക്കിയിരുന്നു. മറ്റ് സ്കൂളുകളിൽ നിന്നടക്കം ആയിരക്കണക്കിന് വിദ്യാർത്ഥികളും, രക്ഷിതാക്കളുമാണ് പ്രദർശനം കാണാനെത്തിയത്.

kuwait kuwait latest
Advertisment