Advertisment

കൊവിഡ് ബാധിച്ച് മരിച്ച പ്രവാസി ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് ധനഹായധനം നല്‍കണം: ഷറഫുദ്ദീന്‍ കണ്ണേത്ത്

New Update

publive-image

Advertisment

കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ച് മരിച്ച പ്രവാസി ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും സഹായധനം നല്‍കണമെന്ന് കുവൈറ്റ് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത് ആവശ്യപ്പെട്ടു. ഇന്ത്യന്‍ കമ്മ്യൂണിറ്റി സപ്പോര്‍ടട്ട് ഗ്രൂപ്പിന്റെ ഭക്ഷ്യവിതരണ പദ്ധതിയുടെ ജലീബ് മേഖലാ കൂടിയാലോചന യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ചെലവാക്കുന്നതുമായി ബന്ധപ്പെട്ട് പാവപ്പെട്ട പ്രവാസികള്‍ക്ക് നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് നല്‍കുന്നതിന് തടസമില്ലെന്ന് കേന്ദ്രം കേരള ഹൈക്കോടതിയില്‍ നിലപാട് അറിയിച്ച ദിവസം ഇന്ത്യന്‍ അംബാസഡര്‍ ജീവസാഗര്‍ വേദിയിലിരിക്കെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. വിവിധ പ്രവാസ സംഘടനകള്‍ നിരന്തരം ആവശ്യപ്പെടുന്ന കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് കാര്യത്തില്‍ കോടതിയുടെ ഇടപെടല്‍ സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് കെഎംസിസി നാട്ടില്‍ നിന്ന് മരുന്നെത്തിച്ച് നല്‍കുന്ന പദ്ധതിയില്‍ എംബസി നല്‍കുന്ന സഹായത്തിന് പ്രത്യേകം നന്ദി അറിയിക്കുന്നതായും കണ്ണേത്ത് പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. അബ്ദുള്‍ റസാഖ് പേരാമ്പ്ര, സെക്രട്ടറി എഞ്ചി മുഷ്താഖ് എന്നിവരും സന്നിഹിതരായിരുന്നു.

പരിപാടിയുടെ വീഡിയോ..

Advertisment