New Update
കുവൈത്ത്: കുവൈത്ത് കെഎംസിസി യുടെ ആദ്യ ചാർട്ടേർഡ് വിമാനം ഈമാസം പന്ത്രണ്ടിന്ന് കോഴിക്കോട്ടേക്കു പറന്നുയരും. 13 കൊച്ചിയിലേക്കു കണ്ണൂർ എന്നിവിടങ്ങളിലേക്കും മാണ് വിമാനങ്ങൾ തുടർന്ന് അടുത്ത ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ ഉണ്ടാകും.
Advertisment
അത്യാവശ്യമായി നാട്ടിൽ പോകേണ്ടവരെ നാട്ടിലെത്തിക്കാൻ കുവൈത്ത് കെഎംസിസി ഏർപ്പെടുത്തുന്ന ആദ്യ ചാർട്ടേർഡു വിമാനമാണ് ജൂൺ പന്ത്രണ്ടിന് വെള്ളിയാഴ്ച കോഴിക്കോട്ടെക്കു പറക്കുന്നത് .
പ്രമുഖ അന്തരാഷ്ട്ര ട്രാവൽ കമ്പനിയായ അൽ ഹിന്ദു മായി ചേർന്നാണ് കെ എംസിസി യുടെ ചാർട്ടേർഡ് ഫ്ലൈറ്റ് സാധ്യവുമാവുന്നത് .108 കുവൈത്തി ദിനാറാണ് നിരക്ക് . ഗർഭിണികളും , രോഗികളും , പ്രായകൂടുതൽ ഉള്ളവർക്കുമായാണ് ആദ്യ ഫ്ലൈറ്റിൽ മുൻഗണന നൽകിയിരിക്കുന്നത് .