കുവൈറ്റ് കെഎംസിസിയുടെ എട്ടാമത് ചാര്‍ട്ടര്‍ വിമാനം കരിപ്പൂരിലെത്തി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈത്ത് സിറ്റി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമേകിക്കൊണ്ട് കുവൈത്ത് കെ.എം.സി.സി. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രാവൽ മാർട്ടുമായി സഹകരിച്ച് ചാർട്ടർ ചെയ്ത വിമാനം കരിപ്പൂരിലെത്തി.

Advertisment

ശനിയാഴച്ച കുവൈത്ത് എയർവേയ്സിന്റെ എയർബസ് പറന്നുയർന്നതോടെ കുവൈത്ത് കെ.എം.സി.സി. ചാർട്ടർ ചെയ്തയച്ച വിമാനങ്ങളുടെ എണ്ണം എട്ടായി. തീർത്തും കിടപ്പിലായ ഒരു രോഗിയും രണ്ട് വീൽചെയർ യാത്രക്കാരും ഗർഭിണികളും സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാരുമായാണ് വിമാനം കോഴിക്കോട്ടേക്ക് പറന്നത്.

കുവൈത്ത് കെ.എം.സി.സി പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്ത്, ജനറൽ സെക്രട്ടറി അബ്ദുൽ റസാഖ് പേരാമ്പ്ര, ഉപദേശക സമിതി വൈസ് ചെയർമാനും മുൻ കേന്ദ്ര പ്രസിഡന്റുമായ കെ.ടി.പി. അബ്ദുൾറഹിമാൻ, സംസ്ഥാന സെക്രട്ടറിമാരായ എഞ്ചി.മുഷ്താഖ്, ഷരീഫ് ഒതുക്കുങ്ങൽ മുൻ കേന്ദ്ര സെക്രട്ടറിയും വേങ്ങര മണ്ഡലം പ്രസിഡന്റുമായ അജ്മൽ വേങ്ങര, മുൻ കേന്ദ്ര സെക്രട്ടറിയും താനൂർ മണ്ഡലം പ്രസിഡന്റുമായ ഹംസ കരിങ്കപ്പാറ, മുൻ കേന്ദ്ര സെക്രട്ടറിയും കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫാസിൽ കൊല്ലം, മലപ്പുറം ജില്ല പ്രസിഡന്റ് അബ്ദുൾ ഹമീദ് മൂടാൽ, ആക്ടിംഗ് ജനറൽ സെക്രട്ടറി റസീൻ പടിക്കൽ, ട്രഷറർ അയ്യൂബ്, ജില്ല സഹഭാരവാഹികളായ ഇല്യാസ് വെന്നിയൂർ, മുഹമ്മദ് അബ്ദുൾ സത്താർ, മുജീബ് നിറമരുതൂർ, അഷ്രഫ് സബ്ഹാൻ, ശുക്കൂർ, ഷാഫി, മുജീബ് കോട്ടക്കൽ, ഷാഫി കൊല്ലം, വിവിധ മണ്ഡലം ഭാരവാഹികളായ സലീം നിലമ്പൂർ, ഷമീർ വളാഞ്ചേരി, മുസ്തഫ പരപ്പനങ്ങാടി,റിയാസ് ഏറനാട്, നൗഷാദ് വെട്ടിച്ചിറ,ഷമീർ മേക്കട്ടയിൽ, മുഹമ്മദ് കമാൽ മഞ്ചേരി, മുബഷിർ തങ്ങൾ, റഹീം തിരൂർ, ഷമീം തിരൂർ, അയ്യൂബ് തിരൂരങ്ങാടി,അഷ്റഫ് മലപ്പുറം, റാഫി ആലിക്കൽ, നാസർ വണ്ടൂർ,ആബിദ് തങ്ങൾ, മർസൂഖ് വള്ളിക്കുന്ന്, അബ്ദുള്ള മഞ്ചേരി, ഫസ്‌ലു കൊണ്ടോട്ടി, ഹുസ്സന്കുട്ടി, മജീദ്‌ നന്തി, കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് ഫൈസൽ കടമേരി എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Advertisment