/sathyam/media/post_attachments/0p3VOqFmrONbcqQvRpFr.jpg)
പാലക്കാട്: കരുണ മെഡിക്കൽ കോളേജിൽ നിന്നും ടോപ് സ്കോററായി എംബിബിഎസിൽ ഉന്നത വിജയം നേടിയ ഡോ. നസ്രിൻ നാസറിനെ കുവൈറ്റ് കെഎംസിസി പാലക്കാട് ജില്ലാ കമ്മറ്റി ആദരിച്ചു. കുവൈറ്റ് വ്യവസായി നാസർ പട്ടാമ്പിയുടെ മകൾ കൂടിയാണ് നസ്രിൻ. പട്ടാമ്പി നക്ഷത്ര റീജൻസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ,കുവൈറ്റ് കെഎംസിസി ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ് അപ്പക്കാടൻ സ്വാഗതം പറഞ്ഞു.
കെഎംസിസി ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മുടപ്പക്കാട് അദ്ധ്യക്ഷത വഹിച്ച പരിപാടി മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എം എ കരീം സാഹിബ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ കെഎംസിസിയുടെ ഉപഹാരവും കോവിഡ് മഹാമാരിയുടെ ദുരിത മുഖത്ത് ഇരുനൂറിലേറെ മയ്യിത്തുകൾ സംസ്ക്കരിച്ച പട്ടാമ്പി മുനിസിപ്പൽ വൈറ്റ്ഗാർഡ്, കോവിഡ് ക്രിമേഷൻ ടീമിന് പട്ടാമ്പി നിയോ: മണ്ഡലം കുവൈത്ത് കെ എം സി സി യുടെ പ്രത്യേക ഉപഹാരവും ചടങ്ങിൽ മണ്ണാർക്കാടിന്റെ പ്രിയങ്കരനായ എം എൽ എയും സംസ്ഥാന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. ശംസുദ്ധീൻ എം എൽ എ നിർവഹിച്ചു.
തുടർന്ന് നടത്തിയ ആശംസ പ്രസംഗത്തിൽ കറുത്ത വർഗ്ഗക്കാരിൽനിന്നും ഉയർന്നു വന്ന മാർട്ടിൻ ലൂഥർകിങ്ങിന്റെ എനിക്കൊരു സ്വപ്നമുണ്ടെന്നു തുടങ്ങുന്ന പ്രസംഗത്തിന്റെ വരികൾ ഉദ്ധരിച്ചു കൊണ്ട് ഉയർന്ന വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും അതു സമൂഹത്തിൽ എങ്ങിനെ പ്രാവര്‍ത്തികമാക്കണമെന്നും അദ്ദേഹം സദസ്സിനെ തര്യപ്പെടുത്തി.
/sathyam/media/post_attachments/V9AJEgvAMqy8KgAl0Ttv.jpg)
തുടർന്ന് സ്കൈവേ ഗ്രൂപ്പിന്റെയും വൈ ബ്രാൻഡ് കമ്പനിയുടെയും സർട്ടിഫിക്കറ്റ് വിതരണം പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത വിനോദും ,സ്കൈവേ ഗ്രൂപ്പിന്റെ ഉപഹാരം പരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സകരിയ കൊടുമുണ്ടയും വൈ ബ്രാൻഡ് കമ്പനിയുടെ ഉപഹാരം തിരുവേഗപ്പുറ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദാലി സാഹിബും നിർവഹിച്ചു.
തുടർന്ന് ഡോ. നസ്രിൻ കുവൈറ്റ് കെഎംസിസിക്ക് നന്ദി രേഖപ്പെടുത്തി. പ്രസ്തുത ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ നേതാക്കളായ കുഞ്ഞാനു മാഷ്, കെ ടി എ ജബ്ബാർ, അഡ്വ. മുഹമ്മദലി മാറ്റതടം കെഎംസിസി ജില്ലാ നേതാക്കളായ വഹാബ് പൈലിപ്പുറം, ബഷീർ തെങ്കര, ആബിദ് അലനല്ലൂർ, കെഎംസിസി മണ്ഡലം നേതാക്കളായ ഷാഫി ചെമ്പുലങ്ങാട് , ഇസ്മായിൽ കാരകുത്ത്, ശിഹാബ് പൂവ്വക്കോട് പട്ടാമ്പി യൂത്ത്ലീഗ് മണ്ഡലം നേതാക്കൾ മുഷ്ത്താഖ്, ഇസ്മായിൽ വിളയൂർ, മറ്റു കെഎംസിസി നേതാക്കളായ അനസ് കൊടലൂർ എന്നിവരും പങ്കെടുത്തു. ജില്ലാ കെഎംസിസി സെക്രട്ടറി ബഷീർ വജ്ദാൻ നന്ദിയും പറഞ്ഞു.