വി കെ അബ്ദുൾ ഖാദർ മൗലവിയുടെ നിര്യാണത്തിൽ കുവൈത്ത് കെ എം സി സി അനുശോചിച്ചു

New Update

publive-image

Advertisment

കുവൈത്ത് സിറ്റി: ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ്  സംസ്ഥാന ഉപാദ്ധ്യക്ഷനും സാമൂഹിക  പൊതുമണ്ഢലങ്ങളിലെ നിറ സാന്നിദ്ധ്യവുമായ വി കെ അബ്ദുൾ ഖാദർ മൗലവിയുടെ വിയോഗത്തിൽ കുവൈത്ത് കെ എം സി സി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

കണ്ണൂരിന്റെ പ്രത്യേക രാഷ്ട്രീയത്തെ സ്വത സിദ്ധമായ പുഞ്ചിരികൊണ്ട് നേരിട്ട മൗലവി, സംശുദ്ധ
രാഷ്ട്രീയത്തിന്റെ ഉടമയായിരുന്നെന്നും കുവൈത്ത് കെ എം സി സി പ്രസിഡണ്ട് ഷറഫുദ്ദീൻ കണ്ണേത്ത്, ആക്ടിംഗ് ജനറൽ സെക്രട്ടറി ടി.ടി.ഷംസു, ട്രഷറർ എം.ആർ. നാസർ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Advertisment