സി.പി.എം. കഠാര രാഷ്ട്രീയം അവസാനിപ്പിക്കണം: കുവൈത്ത് കെ.എം.സി.സി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, April 8, 2021


കുവൈത്ത് സിറ്റി: കണ്ണൂർ കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകനായ മൻസൂറിനെ  കൊലപ്പെടുത്തിയ സംഭവത്തിൽ കുവൈത്ത് കെ.എം.സി.സി. ശക്തമായി അപലപിച്ചു. സി.പി.എം. കഠാര രാഷ്ട്രീയം അവസാനിപ്പിച്ച് മനുഷ്യ ജീവന് വില കല്പിക്കണമെന്നു കെ.എം.സി.സി.ഭാരവാഹികൾ പറഞ്ഞു.

വോട്ടെടുപ്പ് ദിവസം ജനാധിപത്യം സംരക്ഷിക്കാൻ ശ്രമിച്ചുവെന്ന ഒരൊറ്റ കാരണത്താലാണ് ഈ കൊലപാതകമെന്നും പി.ആർ. വർക്കിലൂടെ നടത്തിയ പൊള്ളത്തരം ഇലക്ഷൻ കഴിയുന്നത് വരെ മാത്രമേ പിടിച്ചു  നിൽക്കാൻ കഴിയൂ എന്ന്  സി.പി.എം തെളിയിച്ചതായും പറഞ്ഞു.

അക്രമികളെയും ഗൂഡാലോചന നടത്തിയവരെയും തൂക്കിക്കൊല്ലണമെന്നും അത് വഴി മാത്രമേ  ഇത്തരം പ്രവർത്തനങ്ങൾ ഇല്ലാതാക്കാൻ കഴിയൂ എന്നും മൻസൂറിന്റെ വേർപാടിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നതായും കെ.എം.സി.സി. ആക്ടിങ് പ്രസിഡന്റ്
മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂരും ആക്ടിംഗ് ജനറൽ സെക്രട്ടറി എഞ്ചിനീയർ മുഷ്താഖും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

×