ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
കുവൈത്ത് സിറ്റി: കുവൈത്ത് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി മാർച്ച് 29ന് അത്യുത്തര കേരളം ഇന്ത്യൻ രാഷ്ട്രീയത്തിന് സംഭാവന ചെയ്ത മുസ്ലിം ലീഗിന്റെ എക്കാലത്തെയും ആവേശമായിരുന്ന ഹമീദലി ഷംനാടിന്റെ ഓർമക്കായി നടത്തുന്ന ഒമാൻ എക്സ്ചേഞ്ച് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ബ്രോഷർ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ഒമാൻ എക്സ്ചേഞ്ച് പ്രതിനിധി ഫായിസ് ബേക്കൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖിന് നൽകി പ്രകാശനം ചെയ്തു.
Advertisment
ചടങ്ങിൽ സംസ്ഥാന സെക്രട്ടറി എഞ്ചിനീയർ മുഷ്താഖ്, സംസ്ഥാന പ്രവർത്തക സമിതി അംഗം സുഹൈൽ ബല്ല, കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുള്ള കടവത്ത്, സെക്രട്ടറി മുഹമ്മദലി പെരുമ്പട്ട, കാസറഗോഡ് മണ്ഡലം പ്രസിഡണ്ട് കബീർ തളങ്കര, ജനറൽ സെക്രട്ടറി അസീസ് തളങ്കര, ട്രഷറർ അഹ്‌മദ് കാസി തുടങ്ങിയവർ സംബന്ധിച്ചു.