കുവൈത്ത് സിറ്റി: മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ട്രഷററും മുൻ പി.എസ്.സി. അംഗവുമായിരുന്ന കൊളത്തൂർ ടി. മുഹമ്മദ് മൗലവിയുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി.സംസ്ഥാന കമ്മറ്റി അനുശോചിച്ചു.
മുസ്ലിം ലീഗിന്റെ ചരിത്ര പുസ്തകമായിരുന്ന കുളത്തൂർ മൗലവി യുടെ നിര്യാണം മുസ്ലിം ലീഗിൻ തീരാ നഷ്ടമാണെന്ന് കുവൈത്ത് കെ.എം.സി.സി.സംസ്ഥാന പ്രസിഡണ്ട് ഷറഫുദ്ദീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖ് പേരാമ്പ്രയും ട്രഷറർ എം.ആർ.നാസറും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മലപ്പുറം ജില്ലാ കമ്മറ്റി ദു:ഖം രേഖപ്പെടുത്തി
കൊളത്തൂർ ടി. മുഹമ്മദ് മൗലവിയുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. മലപ്പുറം ജില്ലാ കമ്മറ്റി അതിയായ ദു:ഖം രേഖപ്പെടുത്തി.
സൗമ്യനും ആദർശ വിശുദ്ധിയുമുള്ള ഒരു നേതാവിനെയാണ് മൗലവിയുടെ നിര്യാണത്തോടെ മുസ്ലിം ലീഗിന് നഷ്ടമായതെന്ന് കെ.എം.സി.സി. മലപ്പുറം ജില്ലാ പ്രസിഡണ്ട് അബ്ദുൾ ഹമീദ് മൂടാലും ആക്ടിങ്ങ് ജനറൽ സെക്രട്ടറി ഇല്യാസ് വെന്നിയൂരും ട്രഷറർ അയ്യൂബ് പുതുപ്പറമ്പും അനുശോചന സന്ദേശത്തിൽ പറഞ്ഞു.