അൻവർ സാദത്തിന്റെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി അനുശോചിച്ചു

New Update

publive-image

Advertisment

കുവൈത്ത് സിറ്റി: കുവൈത്തിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും കുവൈത്ത് മലയാളികളുടെ ഇടയിൽ സുപരിചിതനും കോഴിക്കോട് സ്വദേശിയുമായ അൻവർ സാദത്തിന്റെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. അനുശോചനം രേഖപ്പെടുത്തി.

കെ എം സി സിയുടെ പരിപാടികളിൽ ഫോട്ടോഗ്രാഫറായി സാന്നിദ്ധ്യം വഹിച്ച അൻവർ സാദത്ത് സൗമ്യനായ വ്യക്ത്തിത്വത്തിനുടമയായിരുന്നെന്നും അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിനുള്ള ദുഃഖത്തിൽ കുവൈത്ത് കെ എം സി സി യും പങ്കു ചേരുന്നതായും സംസ്ഥാന ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂർ ആക്ടിങ് ജനറൽ സെക്രട്ടറി ടി.ടി. ഷംസു ട്രഷറമ് എം.ആർ. നാസർ എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

Advertisment