Advertisment

'കുവൈറ്റ് മലയാളികൾ' ആറാമത് ആരോഗ്യ വെബിനാർ 25ന്

New Update

publive-image

Advertisment

കുവൈറ്റ്‌ സിറ്റി: കുവൈറ്റ്‌ മലയാളികൾ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലുള്ള ആറാമത്തെ ആരോഗ്യ വെബിനാർ ജൂൺ മാസം 25 -ാം തീയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ.

'ഉദര രോഗങ്ങളും - പ്രതിവിധിയും' എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ ഉദരരോഗ വിദഗ്ദ്ധനും, കുവൈറ്റിലെ പ്രശസ്ത ഫിസിഷ്യനും, ഇന്ത്യൻ ഡോക്ടേർസ് ഫോറം പ്രതിനിധിയുമായ ഡോ. ജോസഫ് തരകൻ മുഖ്യ പ്രഭാഷണം നിർവഹിക്കുന്നതും, സംശയങ്ങൾക്ക് നേരിട്ട് മറുപടി നൽകുന്നതുമാണ്.

publive-image

സൂം അപ്ലിക്കേഷൻ മുഖേനയുള്ള ഈ വെബ്ബിനാറിൽ സംബന്ധിക്കുന്നതിനുള്ള ലിങ്കിനും, മറ്റ്

വിശദാംശങ്ങൾക്കും ചുവടെ ചേർക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ജോർജ് ചെറിയാൻ (ഫോൺ : 51456066),

മുഹമ്മദ്‌ ഷുഹൈൽ (ഫോൺ : 55290976),

ഷെമീർ റഹീം (ഫോൺ : 66177436),

ശാരീരിക ആരോഗ്യം നിലനിർത്തി രോഗങ്ങളെ പ്രതിരോധിക്കേണ്ട ഇക്കാലത്ത് വ്യത്യസ്ത

വിഷയങ്ങളെ മുൻ നിർത്തി ഇതിനോടകം നടത്തിയ 5 വെബിനാറുകളിലും പ്രവാസികളുടെ

പങ്കാളിത്തം ശ്രദ്ധേയമായിരുന്നുവെന്ന് കുവൈറ്റ്‌ മലയാളികൾ ഗ്രൂപ്പ് പ്രസിഡന്റ്‌ ജോർജ് ചെറിയാൻ, ജനറൽ സെക്രട്ടറി ജേക്കബ് റോയി, ജനറൽ പ്രോഗ്രാം കൺവീനർ ഷെമീർ റഹീം എന്നിവർ അറിയിച്ചു.

ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താൻ മുഴുവൻ ആളുകളോടും ഭാരവാഹികൾ അഭ്യർത്ഥിച്ചു.

kuwait news
Advertisment