/sathyam/media/post_attachments/oaI9EvLENUtP9YWgrRwx.jpg)
കുവൈറ്റ് സിറ്റി: 1990-ലെ ഇറാഖ് അധിനിവേശത്തില്‍ കൊല്ലപ്പെട്ട കുവൈറ്റ് രക്തസാക്ഷികളുടെ ഭൗതിക ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ പ്രതിരോധമന്ത്രി ഷെയ്ഖ് ഹമദ് ജാബര്‍ അല്‍ അലി, സഹമന്ത്രി അനസ് അല്‍ സലീഹ് തുടങ്ങിയവര്‍ ഏറ്റുവാങ്ങി.
സുലൈബിഖാട്ടില്‍ സൈനിക ബഹുമതികളോടെ നടന്ന സംസ്‌കാരച്ചടങ്ങിലേക്ക് മന്ത്രിമാരുള്‍പ്പെട്ട സംഘം ധീരരക്തസാക്ഷികളുടെ മൃതദേഹം വഹിച്ചു. 'നിങ്ങളെ ഞങ്ങള്‍ ചുമലിലേറ്റുന്നു', രക്തസാക്ഷികളുടെ മൃതദേഹം വഹിച്ചുകൊണ്ട് പ്രതിരോധമന്ത്രി പറഞ്ഞു.