സൈനിക ശക്തിയില്‍ ഗള്‍ഫില്‍ കുവൈറ്റിന് മൂന്നാം സ്ഥാനം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, January 19, 2021

കുവൈറ്റ് സിറ്റി: സൈനിക ശക്തിയില്‍ ഗള്‍ഫില്‍ കുവൈറ്റിന് മൂന്നാം സ്ഥാനം. സൗദി അറേബ്യയാണ് ഒന്നാമത്. യുഎഇ രണ്ടാം സ്ഥാനത്താണ്.

മിഡില്‍ ഈസ്റ്റില്‍ കുവൈറ്റ് ഒമ്പതാമതാണ്. തുര്‍ക്കിയാണ് ഒന്നാമത്. ഈജിപ്ത് (രണ്ട്), ഇറാന്‍ (മൂന്ന്), സൗദി അറേബ്യ (നാല്), ഇസ്രായേല്‍ (അഞ്ച്) എന്നീ രാജ്യങ്ങളും ആദ്യ അഞ്ചിലുണ്ട്.

ലോകത്ത് 71-ാം സ്ഥാനത്താണ് കുവൈറ്റ്. യുഎസ്എയാണ് ഒന്നാമത്. റഷ്യ രണ്ടാമതും ചൈന മൂന്നാമതും ഇന്ത്യ നാലാമതുമാണ്.

×