New Update
Advertisment
കുവൈറ്റ് സിറ്റി: വകഭേദം സംഭവിച്ച കൊറോണ വൈറസുകള്‍ക്കെതിരെ ഇപ്പോള്‍ പാലിക്കുന്ന കൊവിഡ് പ്രോട്ടോക്കോള്‍ തുടര്‍ന്നും പിന്തുടരണമെന്ന് കുവൈറ്റ് ആരോഗ്യമന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് പറഞ്ഞു.
വാക്‌സിന്‍ സ്വീകരിക്കുക, സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, കൈകള്‍ വൃത്തിയാക്കുക, അനാവശ്യമായി പുറത്തു പോകാതിരിക്കുക തുടങ്ങിയ മുന്‍കരുതലുകളാണ് പാലിക്കേണ്ടത്.
ലോകാരോഗ്യസംഘനയുടെ കുവൈറ്റിലെ ഓഫീസ് ഉദ്ഘാടനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഡെല്‍റ്റ വകഭേദം കുവൈറ്റില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.