അറുപതാം സ്വാതന്ത്ര്യദിനം: കുവൈറ്റിന് ആശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്‌

New Update

publive-image

കുവൈറ്റ് സിറ്റി: അറുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന കുവൈറ്റിന് ആശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്നതിനാല്‍, ഈ വര്‍ഷം സുപ്രധാനമാണെന്ന് ആശംസാ സന്ദേശത്തില്‍ സ്ഥാനപതി വ്യക്തമാക്കി.

Advertisment

publive-image

ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധം, ഇപ്പോള്‍ ദീര്‍ഘകാലമായുള്ള പങ്കാളിത്തമായി മാറി. ഇത് കൂടുതല്‍ ശക്തിപ്പെടും. അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബ, കിരീടവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബ, പ്രധാനമന്ത്രി തുടങ്ങിയവരെ സിബി ജോര്‍ജ് ആശംസകള്‍ അറിയിച്ചു.

Advertisment