Middle East & Gulf

വിദേശികള്‍ക്ക് കുവൈറ്റിലേക്ക് പ്രവേശനാനുമതി; ഔദ്യോഗിക തീരുമാനം മന്ത്രിസഭ ഉടന്‍ പുറപ്പെടുവിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, July 26, 2021

കുവൈറ്റ് സിറ്റി: എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വിദേശികള്‍ക്ക് കുവൈറ്റിലേക്ക് പ്രവേശനാനുമതി നല്‍കാനുള്ള ഔദ്യോഗിക തീരുമാനം മന്ത്രിസഭ ഉടന്‍ പുറപ്പെടുവിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍.

കുവൈറ്റില്‍ അംഗീകരിച്ചിട്ടുള്ള വാക്‌സിനുകളുടെ രണ്ട് ഡോസ് (ഫൈസര്‍, മൊഡേണ, ഓക്‌സ്‌ഫോര്‍ഡ് അസ്ട്രാസെനക്ക) സ്വീകരിച്ചവര്‍ക്കാണ് ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രവേശനാനുമതിയുള്ളത്. ജോണ്‍സണ്‍ & ജോണ്‍സണ്‍ വാക്‌സിന്റെ ഒരു ഡോസ് സ്വീകരിച്ചവര്‍ക്കും കുവൈറ്റിലെത്താം.

×