Advertisment

കുവൈറ്റില്‍ ഒത്തുച്ചേരലുകള്‍ക്ക് കാരണമാകാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് അനുവാദം നല്‍കുമെന്ന് സര്‍ക്കാര്‍ വക്താവ്; 'സമ്മര്‍ ക്ലബ്' ഉള്‍പ്പെടെയുള്ള കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണവും പിന്‍വലിക്കും; വാണിജ്യ പ്രവര്‍ത്തനങ്ങള്‍ രാത്രി എട്ട് മണിക്ക് അവസാനിപ്പിക്കണമെന്ന തീരുമാനവും റദ്ദാക്കി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: വാണിജ്യ പ്രവര്‍ത്തനങ്ങള്‍ രാത്രി എട്ട് മണിക്ക് അവസാനിപ്പിക്കണമെന്ന തീരുമാനം നാളെ മുതല്‍ റദ്ദാക്കാന്‍ കുവൈറ്റ് മന്ത്രിസഭ തീരുമാനിച്ചതായി സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസ്‌റം പറഞ്ഞു. ഒത്തുച്ചേരലുകള്‍ക്ക് കാരണമാകാത്ത മറ്റു പ്രവര്‍ത്തനങ്ങള്‍ അനുവാദം നല്‍കാനും തീരുമാനമായി. സെപ്റ്റംബര്‍ ഒന്ന് മുതല്‍ കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണവും നീക്കും.

ജൂലൈ 25 മുതല്‍ കുട്ടികളുടെ സമ്മര്‍ ക്ലബുകള്‍ അടയ്ക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിനെതിരെ ക്ലബുകളുടെയും നഴ്‌സറികളുടെയും ഉടമകള്‍ രംഗത്തെത്തിയിരുന്നു. കനത്ത സാമ്പത്തിക നഷ്ടം ഇത് ഉണ്ടാകുന്നുവെന്നായിരുന്നു അവരുടെ വിമര്‍ശനം.

ഈജിപ്തിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നതിനെക്കുറിച്ച് മന്ത്രിസഭ തീരുമാനമെടുത്തിട്ടില്ലെന്നും താരിഖ് അല്‍ മുസ്‌റം വ്യക്തമാക്കി. രണ്ട് ഡോസെടുത്ത പ്രവാസികള്‍ക്കാണ് കുവൈറ്റിലേക്ക് പ്രവേശനാനുമതിയുള്ളത്.

ഓഗസ്റ്റ് ഒന്ന് മുതല്‍ മൊറോക്കോയിലേക്കും മാലിദ്വീപിലേക്കും നേരിട്ട് വിമാന സര്‍വീസ് അനുവദിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

രാജ്യത്തെ കൊവിഡ് സാഹചര്യം മെച്ചപ്പെട്ടു വരികയാണ് അധികൃതര്‍ വ്യക്തമാക്കി. കൊവിഡ് വ്യാപനം ഇനിയും കുറയ്ക്കാന്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുകയും, വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് മന്ത്രിസഭ ആഹ്വാനം ചെയ്തു.

Advertisment