Advertisment

കുവൈറ്റില്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ച പൗരന്മാരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കാന്‍ ആലോചന

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ച പൗരന്മാരെയും അവരുടെ അടുത്ത ബന്ധുക്കളെയും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രാലയ പ്രതിനിധികളും, കുവൈറ്റ് വിമാനത്താവള ഏജന്‍സികളും ഇന്ന് യോഗം ചേരുമെന്ന് റിപ്പോര്‍ട്ട്.

കൊവിഡ് ബാധിച്ച് ഭേദമായ പൗരന്മാരെയും (90 ദിവസത്തില്‍ കൂടാതെ) ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യും.

ഇവര്‍ക്ക് രാജ്യത്തെത്തുമ്പോള്‍ മുതല്‍ ഒരാഴ്ചത്തേക്ക് ഹോം ക്വാറന്റൈന്‍ ബാധകമാക്കാനാണ് ആലോചന. ക്വാറന്റൈന്‍ അവസാനിപ്പിക്കുമ്പോള്‍, പിസിആര്‍ പരിശോധന നടത്തി രോഗമുക്തനാണെന്ന് തെളിയിക്കണം.

Advertisment