Advertisment

കുവൈറ്റില്‍ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി റിപ്പോര്‍ട്ട്‌

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: 14 രാജ്യങ്ങളിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കാന്‍ കുവൈറ്റ് മന്ത്രിസഭ തീരുമാനിച്ചിരുന്നെങ്കിലും, ഇതില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്ക, റോം, മിലാന്‍, വിയന്ന, ഗ്രീസ്, മൊറോക്കോ, മാലിദ്വീപ് എന്നിവിടങ്ങിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വീസുകളിലാണ് മന്ത്രിസഭയുടെ അനുമതിയുണ്ടായിട്ടും ബുദ്ധിമുട്ട് നേരിടുന്നത്. കുവൈറ്റ് വിമാനത്താവളത്തില്‍ പ്രതിദിനം എത്തുന്ന യാത്രക്കാരുടെ എണ്ണം 5000-മാത്രമായി പരിമിതപ്പെടുത്തിയതാണ് പ്രതിസന്ധിക്ക് കാരണം.

യാത്രക്കാരുടെ എണ്ണം പതിനായിരമായി ഉയര്‍ത്തണമെന്ന ആവശ്യവും ശക്തമാണ്. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. സീറ്റുകളുടെ എണ്ണം പരിമിതമായതിനാല്‍ ആയിരക്കണക്കിന് റിസര്‍വ് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

Advertisment