അന്തര്‍ദേശീയം

സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനസമയം സാധാരണ നിലയിലേക്ക് മാറ്റാന്‍ കുവൈറ്റ്‌ മന്ത്രിസഭാ തീരുമാനം; ഓഗസ്റ്റ് 15 മുതല്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ സമയക്രമം സാധാരണ നിലയിലേക്ക് മാറും

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, August 5, 2021

കുവൈറ്റ്‌: ഓഗസ്റ്റ് 15 മുതല്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനസമയം സാധാരണ നിലയിലേക്ക് മാറ്റാന്‍ കുവൈറ്റ മന്ത്രിസഭാ തീരുമാനം . ബുധനാഴ്ച പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അസാധാരണ യോഗത്തിലാണ് ഈ വിഷയത്തില്‍ തീരുമാനം ഉണ്ടായത്.

യാത്ര ചെയ്യണമെങ്കില്‍ വാക്സിന്‍ സ്വീകരിച്ചിരിക്കണമെന്ന നിബന്ധനയില്‍ ഇളവ് നല്‍കേണ്ട വിഭാഗങ്ങളെയും മന്ത്രിസഭ തീരുമാനിച്ചു. വാക്സിന്‍ എടുക്കാന്‍ സാധിക്കാത്ത പ്രായ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും ആരോഗ്യ കാരണങ്ങളാല്‍ വാക്സിന്‍ എടുക്കാന്‍ സാധിക്കില്ലെന്നുള്ള ആരോഗ്യ മന്ത്രാലയത്തിന്‍റെ അംഗീകാരമുള്ള സര്‍ട്ടിഫിക്കേറ്റ് ഉള്ളവര്‍ക്കും മാത്രമാകും ഇളവ് ലഭിക്കുക.
×