നൈറ്റിംഗേൽസ് ഓഫ് കുവൈറ്റ് മൂന്നാമത് വാർഷികം ആഘോഷിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, November 17, 2019

കുവൈത്ത് സിറ്റി: ഫർവാനിയ നഴ്സസ് അസോസിയേഷൻ – നൈറ്റിംഗേൽസ് ഓഫ് കുവൈറ്റ് (NOK ) മൂന്നാമത് വാർഷികം അംഗങ്ങളുടെ കുടുംബസംഗമത്തോടെ ആഘോഷിച്ചു. അബ്ബാസിയാ യുണൈറ്റഡ് ഇൻഡ്യൻ സ്കൂളിൽ വച്ച് നവംബർ 14, വ്യാഴാഴ്ച നടന്ന പരിപാടി ഫർവാനിയ നഴ്സിംഗ് ഡയറക്ടർ മെട്രൺ അയിദ അൽ മുത്തേരി ഉദ്ഘാടനം ചെയുകയും, വിവിധ ഡിപ്പാർട്മെന്റ് മെട്രൺമാർ, ഹെഡ് നഴ്സുമാർ എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.


തുടർന്ന് അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ ഇനം കലാ പരിപാടികളും നടന്നു. സൗമ്യ എബ്രഹാം, പ്രഭ, അബ്ദുൽ സത്താർ, നിബു പാപ്പച്ചൻ, സിജുമോൻ തോമസ്, സിറിൽ സോണി, ബിന്ദു തങ്കച്ചൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

പരിപാടിയിൽ സഹകരിക്കുകയും, പങ്കെടുക്കുകയും ചെയ്ത എല്ലാ അംഗങ്ങൾക്കും, പരിപാടിയുടെ വിജയത്തിൽ സഹകരിച്ച എല്ലാവർക്കും സംഘാടകർ ആശംസകൾ അർപ്പിച്ചു.

×