കുവൈറ്റ്: കുവൈത്തിൽ ജാബർ ബ്രിഡ്ജിൽ നിന്നും ചാടി ആത്മഹത്യക്കു ശ്രമിച്ചയാളെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. കഴിഞ്ഞ രാത്രിയാണ് സംഭവം.
/sathyam/media/post_attachments/hTfUuS03pcSXZRbwZtBw.jpg)
കുവൈത്തിലെ ഏറ്റവും വലിയ കടൽപ്പാലമായ ജാബർ ബ്രിഡ്ജിൽ നിന്നും ചാടി ആത്മഹത്യക്കു ശ്രമിച്ചയാളെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട നില തരണം ചെയ്തിട്ടില്ല എന്നാണ് റിപ്പോർട്ട് .
ടാക്സിയിൽ എത്തിയ ആൾ ടാക്സി ഡ്രൈവറോട് നിർത്താൻ ആവശ്യപ്പെടുകയും വാഹനത്തിൽ നിന്നും ഇറങ്ങി കടലിലേക്ക് എടുത്തു ചാടുകയുമായിരുന്നു.