New Update
കുവൈറ്റ്: കുവൈത്തിൽ കോവിഡിൽ നിന്നും സാധാരണ ജീവിതത്തിലേക്കുള്ള മടക്കത്തിന് തുടക്കം കുറിക്കുന്നുവെന്ന് സൂചന. തുറസായ സ്ഥലങ്ങളിൽ മാസ്ക്ക് ഒഴിവാക്കിയേക്കും. തിങ്കളാഴ്ച ചേരുന്ന കാബിനറ്റിൽ തീരുമാനമുണ്ടെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
Advertisment
അതേസമയം, അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് തുടരാനും ആരാധനാലയങ്ങളിലെ പുതിയ കോവിഡ് മാനദണ്ഡങ്ങൾ പുന:പരിശോധിക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്.
എല്ലാ തരത്തിലുമുള്ള കൂടിച്ചേരലുകൾക്കും അനുമതി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിലവിലെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയായിരിക്കും തീരുമാനങ്ങൾ.