കുവൈറ്റ്: കുവൈറ്റിലെ മിന അൽ അഹ്മദി റിഫൈനറിയിലെ സൾഫർ നീക്കം ചെയ്യുന്ന യൂണിറ്റിൽ തീപിടിത്തം. തിങ്കളാഴ്ച്ചയാണ് തീപിടുത്തം ഉണ്ടായത്. സംഭവത്തില്‍ ചെറിയ തോതിലുള്ള പരിക്കുകൾ ഉണ്ടായതായി കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി (കെഎൻപിസി) അറിയിച്ചു.
"തൊഴിലാളികൾ പുക ശ്വസിച്ചതിന്റെ ഫലമായി ചെറിയ തോതിലുള്ള പരിക്കുകൾ ഉണ്ടായി ," കമ്പനി സോഷ്യൽ മീഡിയയിൽ അറിയിച്ചു. ആരുടെയും ആരോഗ്യനില ഗുരുതരമല്ല . റിഫൈനറിയെയും കയറ്റുമതി പ്രവർത്തനങ്ങളെയും തീ ബാധിച്ചിട്ടില്ലെന്ന് കെഎൻപിസി അറിയിച്ചു.
പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകുകയും മറ്റുള്ളവരെ അൽ-അദാൻ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
Watch: A fire breaks out in the atmospheric residue desulfurization (ARDS) unit of the Mina al-Ahmadi Refinery in #Kuwait after an explosion was heard in the area.https://t.co/599mzJxa9Npic.twitter.com/TkFDZRHxL2
— Al Arabiya English (@AlArabiya_Eng) October 18, 2021