Advertisment

കുവൈറ്റിലെ മിന അൽ അഹ്മദി റിഫൈനറിയിലെ സൾഫർ നീക്കം ചെയ്യുന്ന യൂണിറ്റിൽ തീപിടിത്തം

New Update

കുവൈറ്റ്‌: കുവൈറ്റിലെ മിന അൽ അഹ്മദി റിഫൈനറിയിലെ സൾഫർ നീക്കം ചെയ്യുന്ന യൂണിറ്റിൽ തീപിടിത്തം.  തിങ്കളാഴ്ച്ചയാണ് തീപിടുത്തം ഉണ്ടായത്‌.  സംഭവത്തില്‍ ചെറിയ തോതിലുള്ള പരിക്കുകൾ ഉണ്ടായതായി കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി (കെഎൻപിസി) അറിയിച്ചു.

Advertisment

publive-image

"തൊഴിലാളികൾ പുക ശ്വസിച്ചതിന്റെ ഫലമായി ചെറിയ തോതിലുള്ള പരിക്കുകൾ ഉണ്ടായി ," കമ്പനി സോഷ്യൽ മീഡിയയിൽ അറിയിച്ചു. ആരുടെയും ആരോഗ്യനില ഗുരുതരമല്ല . റിഫൈനറിയെയും കയറ്റുമതി പ്രവർത്തനങ്ങളെയും തീ ബാധിച്ചിട്ടില്ലെന്ന് കെഎൻപിസി അറിയിച്ചു.

പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകുകയും മറ്റുള്ളവരെ അൽ-അദാൻ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

kuwait news
Advertisment